സുനന്ദയുടെ മരണം: അന്വേഷണത്തിൽ ആശങ്കയെന്ന് ശശി തരൂര്‍

shashi tharoor

സുനന്ദ പുഷ്ക്കറുടെ മരണത്തില്‍ ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ സംശയങ്ങളുണ്ടെന്ന് ശശി തരൂര്‍. അന്വേഷണത്തിനിടയില്‍ നിശബ്ദനാകുന്നത് തന്‍റെ കടമ ഓര്‍ത്താണെന്നും തരൂര്‍ പറഞ്ഞു. അതേസമയം സ്വതന്ത്രവും പ്രഫഷണലുമായ അന്വേഷണം ആവശ്യപ്പെട്ട് തരൂര്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കി.

സുനന്ദ കൊല്ലപ്പെട്ടതാണെന്ന ഡല്‍ഹി പൊലീസ് കണ്ടെത്തല്‍ ശശി തരൂര്‍ ഇനിയും പൂര്‍ണമായി വിശ്വസിക്കുന്നില്ല. കാരണം സുനന്ദയ്ക്ക് ശത്രുക്കളുളളതായി അറിയില്ല. പൊലീസ് അന്വേഷണത്തിലെ തന്‍റെ സംശയങ്ങളും വിയോജിപ്പുകളുമുന്നയിച്ച് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് കത്തയച്ചെന്നും തരൂര്‍ വ്യക്തമാക്കി.

അന്വേഷണത്തിനിടയില്‍ ഇതേക്കുറിച്ച് നിശബ്ദനാകുന്നത് തന്‍റെ കടമയാണ്. എങ്കിലും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും തരൂര്‍ അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് തരൂര്‍ മാധ്യമങ്ങളെ വിമര്‍ശിച്ചു. മൂന്നു ദിവസത്തെ മൗനത്തിനു ശേഷമുളള പരസ്യപ്രതികരണം ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അഞ്ചു മിനിറ്റിൽ തരൂര്‍ അവസാനിപ്പിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close