പ്രതിഷേധം ഫലം കണ്ടു; പ്രാവിന്‍കൂട്ടില്‍ പണി തുടങ്ങി

pravin koodu impact

ചെങ്ങന്നൂര്‍ : പ്രാവിന്‍കൂട്- തിരുവന്‍വണ്ടൂര്‍ റോഡിന്റെ തുടക്കത്തില്‍ പ്രാവിന്‍കൂട് ജംഗ്ഷനില്‍ അശാസ്ത്രീയമായറോഡ്‌ നിര്‍മാണം മൂലം രൂപപ്പെട്ട വെള്ളക്കെട്ട് ഉടന്‍ പരിഹരിക്കുക എന്ന്‍ ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ വള്ളംകളി ഫലം കണ്ടു. റോഡ്‌ നന്നാക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും പ്രവര്‍ത്തിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെടുമെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ വാട്ടര്‍ അതോറിറ്റി ജെ സി ബി ഉള്‍പ്പെടെ സന്നാഹങ്ങളുമായി എത്തി പണി ആരംഭിക്കുകയായിരുന്നു.

Photo: B Krishna Kumar,  M Nikhil Kumar

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close