വീട്ടിലേക്കുള്ള വഴി – ദീപാങ്കുരന്‍

disha5

അതിരുകളില്ലാത്ത ആഗോളവത്കരണത്തിന്റെ ഈ കാലത്ത് വീടുകള്‍ നഷ്ടപ്പെട്ടവര്‍, ഊരുകള്‍ നഷ്ടപ്പെട്ടവര്‍, ഗ്രാമങ്ങളും ദേശങ്ങളും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ലോകം മൂലധനശക്തികള്‍ നിയന്ത്രിക്കുന്ന ഒരു കമ്പോളമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ലോകത്തിലെവിടെയും ഉള്ള സാമാന്യ ജനങ്ങള്‍ കൊടിയ ചൂഷണത്തിന് ഇരയായി തീരുകയും ചെയ്യുന്നു. ഊരും പേരും നഷ്ടപ്പെടുന്ന അവര്‍ ഈ ഭൂമിയിലെ അനാഥര്‍ മാത്രമാണ്.

ഇത്തരം വിപത്കരമായ സാഹചര്യത്തെ എങ്ങനെയാണ് നാം പ്രതിരോധിക്കേണ്ടത് എന്നുള്ള ചോദ്യം പ്രസക്തമാണ്. മാര്‍ക്സിസം ഇതിന്റെ മുന്‍പില്‍ പരാജയപ്പെട്ട ചരിത്രമാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളുടേത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള അതിന്റെ വിശദാംശങ്ങളിലേക്ക് പോവുകയല്ല, മറിച്ച് കിഴക്കിന്റെ ദര്‍ശനത്തിന് ആഗോള വത്കരണത്തിന്റെ പ്രതിലോമപരതയെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതാണ് പരിശോധിക്കേണ്ടത്.

ഇവിടെ ഘര്‍ വാപ്പസി എന്നാ വിഷയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ അത് മേല്‍ചൂണ്ടിക്കാട്ടിയ ആഗോള സാഹചര്യത്തെ ക്കൂടി കണക്കിലെടുത്ത് ചിന്തിക്കേണ്ടതാണ്. മതപരിവര്‍ത്തനം എന്ന പരിപാടി ആഗോള ക്രിസ്തുമതത്തിന്റെ ഒരു അജണ്ടയാണ്. അത് ലോകത്തെയാകെ ക്രിസ്തീയ വത്കരിക്കുക എന്നാ ഹീനമായ ലക്ഷ്യത്തോടുകൂടിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ സംബന്ധിച്ചായാലും മറിച്ചല്ല കാര്യം. ക്രിസ്തുമതം നിശബ്ദമായി ലോകത്തെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്ലാം ആക്രമണത്തിലൂടെയാണ് അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഇന്ത്യയില്‍ ക്രിസ്തുമതം അതിന്റെ മിഷിനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും മുന്പ് വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതും എല്ലാം ഈ ലക്ഷ്യത്തോടെ ആയിരുന്നു. ഇസ്ലാം സൈനീകമായി രാജ്യത്തെ പലപ്പോഴും കീഴ്പ്പെടുത്തിയിട്ടുള്ളതും ഭരണം നടത്തിയിട്ടുള്ളതും ഒക്കെ മറിച്ചൊരു ലക്ഷ്യത്തോടെ ആയിരുന്നില്ല. ഓരോ ഹിന്ദു മത വിശ്വാസിയും ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും മാറ്റുന്നതിലൂടെ മാറ്റപ്പെടുന്നവര്‍ അവരുടെ ചരിത്രത്തില്‍ നിന്നും സംസ്കാരത്തില്‍ നിന്നും മാത്രമല്ല അവരുടെ വേരുകളില്‍ നിന്ന് പോലും പറിച്ച് മാറ്റപ്പെടുകയാണ്. തുടര്‍ന്ന് അവര്‍ ആഗോള രാഷ്ട്രീയത്തിന്റെ ഭാഗവും ഇരയുമായി തീരുന്നു.

ഇവിടെ ആമുഖമായി പറഞ്ഞ കാര്യവുമായി ഈ വിഷയം ബന്ധപ്പെട്ടുവരുന്നത് ഇങ്ങനെയൊരു ഗൗരവമേറിയ പ്രശ്നപരിസരത്താണ്. അതായത്. ആഗോള മൂലധന ശക്തികളെ സ്വന്തം സംസ്കൃതിയില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെടുന്ന സമൂഹങ്ങള്‍ക്ക് പ്രതിരോധിക്കാനാവാതെ പോകുന്നു. ഏതൊരു സമൂഹത്തിനും പിടിച്ചുനില്‍ക്കാനും പ്രതിരോധിക്കാനും വേണ്ട ഉപാധി തീര്‍ച്ചയായും അവന്റെ സംസ്കാരവും ചരിത്രവും ആണ്. പ്രതിരോധത്തിന്റെ ഊര്‍ജ്ജം രൂപപ്പെടുന്നത് ഇവിടെ നിന്നാണ്. മതപരിവര്‍ത്തനം ചെയ്യപ്പെട്ട് സെമിറ്റിക് മതങ്ങളായ ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും മാറ്റപ്പെടുന്ന സമൂഹം ആഗോള മൂലധന ശക്തികളുടെ സാമ്പത്തിക ഔദാര്യം കൊണ്ട് മാത്രമാണ് നിലനില്‍ക്കുന്നത്. ഈ സാമ്പത്തിക ആശ്രിതത്വം അല്ലാതെ അവരുടെ നിലനില്‍പ്പിന് മറ്റൊരു ഉപാധിയും ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇതാണ് ചൂഷണത്തിന്റെയും ഇരയാക്കപ്പെടുന്നതിന്റെയും സാഹചര്യം.

പ്രതിരോധത്തിന്റെ ദേശീയത വളര്‍ത്തിക്കൊണ്ട് മാത്രമേ ഏതൊരു ദേശസമൂഹത്തിനും ഇന്ന് ചൂഷണത്തില്‍ നിന്നും ഇരയാക്കപ്പെടുന്നതില്‍ നിന്നും രക്ഷപെടാനാകൂ. ഇന്ത്യയെസംബന്ധിച്ചിടത്തോളം വ്യത്യസ്തതകളെ ഉള്‍ക്കൊള്ളാനാവുന്ന ഹൈന്ദവതയ്ക്ക് മാത്രമേ ആ പ്രതിരോധത്തിന്റെ ശക്തി ആകാനാകൂ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close