ആറന്മുള വിമാനത്താവളം: കെജിഎസ് ഗ്രപ്പിന് വീണ്ടും തിരിച്ചടി

aranmula1

ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും പരിസ്ഥിതി പഠനം നടത്താനുള്ള കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ പരിസ്ഥിതി പഠനത്തിനായി കെജിഎസ് നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ മടക്കി. ഭൂമിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കത്തതിനാലാണ് അപേക്ഷ മടക്കിയത്. പദ്ധതി പ്രദേശത്ത് നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി സംബന്ധിച്ച രേഖകളും കോടതി നടപടികളുമായി ബന്ധപ്പെട്ട രേഖകളും കെജിഎസ് ഹാജരാക്കിയിരുന്നില്ല. രേഖകള്‍ പൂര്‍ണമായും ഹാജരാക്കിയാല്‍ പുതിയപഠനം സംബന്ധിച്ച അപേക്ഷ പരിഗണിക്കാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.പദ്ധതിയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു. വിധി സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close