സിഡ്‌നി ടെസ്റ്റ് സമനിലയില്‍ ; പരമ്പര ഓസീസിന്

india all out

സിഡ്‌നിയിലെ അവസാന ടെസ്റ്റും സമനിലയില്‍ കലാശിച്ചു. പരമ്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് ഓസീസ് നേരത്തെ തന്നെ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ഉറപ്പിച്ചിരുന്നു.അഞ്ചാം ദിനം ബാറ്റ് ചെയ്യാതെ ഇന്ത്യയ്ക്ക് 349 റണ്‍സ് വിജയലക്ഷ്യം നല്കിയ ഓസീസ് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. സിഡ്‌നിയിലെ കുത്തിത്തിരിയുന്ന വിക്കറ്റില്‍ 252 റണ്‍സ് നേടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും പോരാട്ടവീര്യം കാഴ്ചവെച്ചു.ഓപ്പണര്‍ മുരളി വിജയ് (80) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മധ്യനിരയും വാലറ്റവും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. രോഹിത് ശര്‍മ (39), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (46), അജിങ്ക്യ രഹാനെ (പുറത്താകാതെ 38), ഭുവനേശ്വര്‍ കുമാര്‍ (പുറത്താകാതെ 20) എന്നിവര്‍ തിളങ്ങി. സുരേഷ് റെയ്‌നയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും അടുത്തടുത്ത ഓവറുകളില്‍ പൂജ്യത്തിന് പുറത്തായത് മാത്രമാണ് ഇന്ത്യയ്ക്ക് അല്പം സമ്മര്‍ദ്ദം നല്കിയത്.ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയോണ്‍, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ രണ്ടു വീതവും ഷെയ്ന്‍ വാട്‌സണ്‍ ഒരു വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സിലെ അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ പരമ്പരയിലെ എല്ലാ ടെസ്റ്റിലും സെഞ്ചുറി നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ കളിയുടെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close