സുനന്ദയുടെ ആന്തരികാവയവ പരിശോധന ലണ്ടനില്‍

tharoor sunanda1

സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ലണ്ടനിലെ ലാബില്‍ നടത്തും. ഇതിനായി ദില്ലി പൊലീസിന് അനുമതി ലഭിച്ചു. മരണകാരണമായ വിഷം സംബന്ധിച്ച അവ്യക്തത നീക്കുന്നതിനാണ് പരിശോധന നടത്തുന്നത്.

അതേസമയം, ശശി തരൂരും സഹായി നാരായണ്‍ സിംഗും മാധ്യമപ്രവര്‍ത്തക നളിനി സിംഗും എസ്ഡിഎമ്മിന് നല്‍കിയ മൊഴികളുടെ പകര്‍പ്പ് പുറത്തായി. ലൂപ്പസ് രോഗ ബാധ സംശയിച്ചാണ് സുനന്ദയെ തിരുവനന്തപുരത്തെ കിംസില്‍ പ്രവേശിപ്പിച്ചതെന്നു തരൂര്‍ പോലീസിനോട് പറഞ്ഞിരുന്നു.

സുനന്ദ ആല്‍പ്രാക്‌സ് ഗുളിക ഉപയോഗിക്കുമായിരുന്നുവെന്നും തരൂരിന്റെ മൊഴിയിലുണ്ട്. തരൂരിനെ താന്‍ വെറുതെ വിടില്ലെന്ന് സുനന്ദ പറഞ്ഞെന്ന് സഹായി നാരായണ്‍ സിംഗ് മൊഴി നല്‍കി. വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ ഇന്ന് ദില്ലിയിലെത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close