റോഡ്ഗതാഗത സുരക്ഷാ നിയമത്തെ എതിര്‍ക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

thiruvanchoor

കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിനുപകരം റോഡ് ഗതാഗത സുരക്ഷാ നിയമം കൊണ്ടുവരാനുള്ള കേന്ദ്രനീക്കത്തെ എതിര്‍ക്കുമെന്ന് ഗതാഗത – വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്‌സ് സ്റ്റാഫ് അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനം കെ.പി.എസ്. മേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റോഡ് ഗതാഗത സുരക്ഷാ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇപ്പോള്‍ കണ്‍കറന്റ് ലിസ്റ്റിലുള്ള ഗതാഗതം കേന്ദ്രലിസ്റ്റിലേക്ക് മാറും. ഇതോടെ നികുതിപിരിവ് കേന്ദ്രസര്‍ക്കാരിനാവും. ഇത് ഫെഡറലിസത്തില്‍ അടിസ്ഥാനമായുള്ള കേന്ദ്ര – സംസ്ഥാനബന്ധത്തെ ബാധിക്കും. സമാനചിന്താഗതിക്കാരായ സംസ്ഥാനങ്ങളോടുചേര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

നാലുവരിപാതകള്‍ പണിതീരുന്നതോടെ വാഹനങ്ങളുടെ വേഗപരിധിയില്‍ കാലോചിതമായി മാറ്റംവരുത്തണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് തോമസ് ലൂക്കോസ് അധ്യക്ഷതവഹിച്ചു. കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ., കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി.വാര്യര്‍, അഖിലേന്ത്യാ ഫെഡറേഷന്‍ പ്രസിഡന്റ് ബാലസുബ്രഹ്മണ്യം, ജനറല്‍ സെക്രട്ടറി വി. പ്രഭാകരന്‍, വൈസ് പ്രസിഡന്റ് ജ്യോതി ചന്ദ്രന്‍, ബി. വേണുഗോപാല്‍, എസ്. ബാബു, സെയ്ഫുദ്ദീന്‍ കിച്‌ലു, എന്‍. സുരേഷ്, പ്രേംരാജ്, പരീത്ഖാന്‍, സെബാസ്റ്റ്യന്‍ ജോസഫ്, അന്‍ഷാദ് എം. ഖാന്‍, വി.എം. ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കരട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍ സമ്മേളനം ചര്‍ച്ചചെയ്തു. യാത്രയയപ്പ്‌സമ്മേളനം വനിതാ ഫോറം കണ്‍വീനര്‍ മേഴ്‌സിക്കുട്ടി സാമുവല്‍ ഉദ്ഘാടനംചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close