ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫിബ്രവരി ഏഴിന്‌

election commission

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫിബ്രവരി ഏഴിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പത്തിനാണ് വോട്ടെണ്ണല്‍.

ജനവരി 14 മുതല്‍ 21 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 22 നാണ് സൂക്ഷ്മ പരിശോധന. ജനവരി 24 വരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാം. ഫിബ്രവരി 15 ഓടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. 70 മണ്ഡലങ്ങളിലായി 1.30 കോടി വോട്ടര്‍മാരാണുള്ളത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞുവെന്നും വി എസ് സമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രമുഖ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബി ജെ പിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ 49 ദിവസത്തെ ഭരണത്തിനുശേഷം രാജിവച്ചിരുന്നു. ലോക്പാല്‍ ബില്‍ വിഷയത്തില്‍ മറ്റുപാര്‍ട്ടികളുമായി ഉണ്ടായ ഭിന്നതയെത്തുടര്‍ന്നായിരുന്നു രാജി. തുടര്‍ന്ന് ബി ജെ പിയും കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറായില്ല. പിന്നീട് 70 അംഗ ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടു. ഫിബ്രവരി മുതല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതിഭരണം ഫിബ്രവരിയില്‍ അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close