മകരജ്യോതി തെളിഞ്ഞു; ശബരിമല ഭക്തിസാന്ദ്രം

sabarimala1

ഭക്തിയുടെ മഞ്ഞുമൂടിയ മല മുകളില്‍ മഹാ ജ്യോതി മൂന്നു വട്ടം തെളിഞ്ഞുകത്തി. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങള്‍ക്ക് അത് ആത്മസായൂജ്യത്തിന്റെ അനര്‍ഘനിമിഷമായി. ഉച്ചത്തില്‍ സ്വാമിമന്ത്രം മുഴക്കി അവര്‍ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി. ശബരീശസന്നിധി ഇതോടെ ഭക്തിയുടെ കുളിരില്‍ പൂര്‍ണമായി മുങ്ങി.

പന്തളത്ത് നിന്ന് ആഘോഷവരവായി കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ അയ്യന്റെ തിരുമേനിയില്‍ ചാര്‍ത്തി, ദീപാരാധന നടത്തിയതിനുശേഷമാണ് പൊന്നമ്പലമേട്ടില്‍ മൂന്നുവട്ടം ജ്യോതി തെളിഞ്ഞത്. അനിയന്ത്രിതമായ തിരക്കാണ് ഈ സമയം സന്നിധാനത്തും കാനനപാതയിലുടനീളവും പമ്പയിലുമെല്ലാം അനുഭവപ്പെട്ടത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close