ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്ബോളര്‍

ronaldo world footballer

പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫയുടെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം. ഇത് മൂന്നാം തവണയാണ് റൊണാള്‍ഡോ ലോകഫുട്‌ബോളറാകുന്നത്. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടുന്നത് തുടര്‍ച്ചയായ രണ്ടാം തവണയും. തുടര്‍ച്ചയായി നാലു തവണ ഇൗ നേട്ടം കൈവരിച്ച അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെയും ജര്‍മനിക്ക് ലോകകപ്പ് സമ്മാനിച്ച ഗോള്‍കീപ്പര്‍ മാന്വല്‍ ന്യൂയറെയും മറികടന്നാണ് ക്രിസ്റ്റിയാനോ ഈ നേട്ടം രണ്ടാമതും ഈ നേട്ടം സ്വന്തമാക്കിയത്. 2008ലും റൊണാള്‍ഡോ ലോക ഫുട്‌ബോളറായിരുന്നു. മൂന്ന് തവണ മെസ്സിക്ക് പിറകില്‍ റണ്ണറപ്പുമായി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിപ്പോയ ലയണല്‍ മെസ്സി തന്നെയാണ് ഇക്കുറിയും റണ്ണറപ്പ്. ബാലണ്‍ദ്യോര്‍ നേടുന്ന ആദ്യ ഗോള്‍കീപ്പറാകുമെന്ന് കരുതിയ ന്യൂയര്‍ മൂന്നാം സ്ഥാനത്തായി.

ക്രിസ്റ്റിയാനോയ്ക്ക് 37.66 ശതമാനം വോട്ടും മെസ്സിക്ക് 15.76 ശതമാനം വോട്ടും ന്യൂയര്‍ക്ക് 15.72 ശതമാനം വോട്ടുമാണ് ലഭിച്ചത്.

ഒരിക്കല്‍ക്കൂടി ഈ പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്നും ലോക ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറാവുകയാണ് തന്റെ ലക്ഷ്യമെന്നും റൊണാള്‍ഡോ പറഞ്ഞു. ഇതിനായി ഓരോ ദിവസവും തന്റെ കളി മെച്ചപ്പെടാത്താനായിരിക്കും ഇനി ശ്രമം. പുരസ്‌കാരച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

റൊണാള്‍ഡോ തന്റെ ഒന്നാം വോട്ട് സ്പാനിഷ് താരം സെര്‍ജിയോ റാമോസിനും രണ്ടാം വോട്ട് റയല്‍ താരം ഗരെത് ബെയ്‌ലിനും മൂന്നാം വോട്ട് കരിം ബെന്‍സേമയ്ക്കും നല്‍കി. പോര്‍ച്ചുഗീസ് കോച്ച് സാന്റോസ് ഫെര്‍ണാണ്ടോയുടെ ആദ്യ വോട്ട് ക്രിസ്റ്റിയാനോയ്ക്ക് തന്നെ ലഭിച്ചു. രണ്ടാം വോട്ട് മാന്വല്‍ ന്യൂയര്‍ക്കും മൂന്നാം വോട്ട് ആര്യന്‍ റോബനും ലഭിച്ചു.

മെസ്സി തന്റെ ആദ്യ വോട്ട് ടീമംഗം ഏഞ്ചല്‍ ഡീ മരിയക്കും രണ്ടാം വോട്ട് ബാഴ്‌സയിലെ ടീമംഗം ആന്ദ്രെ ഇനിയേസ്റ്റയ്ക്കും മൂന്നാം വോട്ട് ഹാവയര്‍ മഷറാനോയ്ക്കും നല്‍കി.

അര്‍ജന്റൈന്‍ കോച്ച് മാര്‍ട്ടിനോ ജെറാഡോ തന്റെ മൂന്ന് വോട്ടും അര്‍ജന്റീനക്കാര്‍ക്ക് തന്നെ നല്‍കി. ഒന്നാം വോട്ട് മെസ്സിക്കും രയാം വോട്ട് ഏഞ്ചല്‍ ഡി മരിയക്കും മൂന്നാം വോട്ട് ഹാവിയര്‍ മഷറാനോയ്ക്കും.

ജര്‍മന്‍ നായകന്‍ ബാസ്റ്റിയന്‍ ഷൈ്വന്‍സ്റ്റീഗര്‍ തന്റെ മൂന്ന് വോട്ടും ജര്‍മന്‍ താരങ്ങള്‍ക്ക് തന്നെ നല്‍കി. ഒന്നാം വോട്ട് ന്യൂയര്‍ക്കും രണ്ടാം വോട്ട് ഫിലിപ്പ് ലാമിനും മൂന്നാം വോട്ട് തോമസ് മുള്ളര്‍ക്കും നല്‍കി.

മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട ജര്‍മനിയുടെ ജോക്കിം ലോയും തന്റെ മൂന്ന് വോട്ടും ടീമംഗങ്ങള്‍ക്ക് നല്‍കി. ഒന്നാം വോട്ട് ന്യൂയര്‍ക്കും രയാം വോട്ട് ലാമിനും മൂന്നാം വോട്ട് നായകന്‍ ബാസ്റ്റിയന്‍ ഷൈ്വന്‍സ്റ്റീഗര്‍ക്കും.

ബ്രസീല്‍ ക്യാപ്റ്റന്‍ നെയ്മര്‍ തന്റെ ഒന്നാം വോട്ട് ബാഴ്‌സയിലെ ടീമംഗം കൂടിയായ മെസ്സിക്ക് നല്‍കി. രണ്ടാം വോട്ട് ക്രിസ്റ്റിയാനോയ്ക്കും മൂന്നാം വോട്ട് അര്‍ജന്റൈന്‍ താരം ഹാവിയര്‍ മഷറാനോയ്ക്കുമാണ് നല്‍കിയത്. ബ്രസീല്‍ കോച്ച് കാറ്റെനോ തന്റെ ഒന്നാം വോട്ട് നെയ്മര്‍ക്കും രണ്ടാം വോട്ട് റൊണാള്‍ഡോയ്ക്കും മൂന്നാം വോട്ട് സ്ലാറ്റന്‍ ഇബ്രാഹിമിച്ചിനും നല്‍കി.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി തന്റെ ഒന്നാം വോട്ട് മാന്വല്‍ ന്യൂയര്‍ക്കും രണ്ടാം വോട്ട് തോമസ് മുളളര്‍ക്കും മൂന്നാം വോട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കുമാണ് നല്‍കിയത്. ഇന്ത്യയുടെ പരിശീലകന്‍ സേവിയേ മഡേര ഒന്നാം വോട്ട് ക്രിസ്റ്റിയനോയ്ക്കും രണ്ടാം വോട്ട് ന്യൂയര്‍ക്കും മൂന്നാം വോട്ട് തോമസ് മുള്ളര്‍ക്കും നല്‍കി. ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രതിധിനിയാണ് ധിമന്‍ സര്‍ക്കാരിന്റെ ആദ്യ വോട്ട് തോമസ് മുള്ളര്‍ക്കും രണ്ടാം വോട്ട് ഫിലിപ്പ് ലാമിനും മൂന്നാം വോട്ട് മാന്വല്‍ ന്യൂയര്‍ക്കും ലഭിച്ചു.

ജര്‍മനിയയുടെ നദിന്‍ കെസ്ലര്‍ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍ നേടിയ താരത്തിനുള്ള ഫ്രാങ്ക് പുഷ്‌കാസ് അവാര്‍ഡ് കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമസ് റോഡ്രിഗസ് സ്വന്തമാക്കി. റോഡ്രിഗസ് 42 ശതമാനം വോട്ട് നേടിയപ്പോള്‍ സ്‌റ്റെഫാനി റോച്ച് 33 ഉം റോബിന്‍ വാന്‍ പേഴ്‌സി 11 ഉം ശതമാനം വോട്ടും നേടി. ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിനെ പരിശീലിപ്പിച്ച ജോക്കിം ലോ മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടി. വനിതാ ടീമിന്റെ പരിശീലകനുള്ള പുരസ്‌കാരം ജര്‍മന്‍ കോച്ച് കെല്ലര്‍മാന്‍ റാല്‍ഫ് സ്വന്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close