അമേരിക്കൻ സൈനിക കമാന്‍ഡിന്‍റെ ട്വിറ്റര്‍, യൂ ട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

us twitter account hacked

അമേരിക്കയിലെ സൈനിക കമാന്‍ഡ് സെന്‍റ് കോമിന്‍റെ ട്വിറ്റര്‍, യൂ ട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തു. IS ഭീകരരെന്ന് അവകാശപ്പെടുന്ന സംഘമാണ് ട്വിറ്റര്‍, യൂ ട്യൂബ് അക്കൗണ്ടുകളില്‍ കയറി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്. അമേരിക്കന്‍ സൈനികരെ, ഞങ്ങള്‍ വരുന്നൂ, നിങ്ങള്‍ തിരിഞ്ഞുനോക്കുക എന്നായിരുന്നു സെന്‍റ് കോമില്‍ പോസ്റ്റ്ചെയ്ത ഒരു സന്ദേശം.

ചില സൈനിക രേഖകളും ട്വിറ്ററില്‍ വായിക്കാമായിരുന്നു. എന്നാല്‍ ഈ നുഴഞ്ഞുകയറ്റം ഗൗരവമുള്ളതല്ലെന്നും ചെറിയൊരു സൈബര്‍ നശീകരണപ്രവണത മാത്രമാണെന്നുമാണ് സെന്‍റ്കോമിന്‍റെ നിലപാട്. അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തില്‍ യാതൊരുതരത്തിലുമുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും സെന്‍കോം വ്യക്തമാക്കി. സൈബര്‍ സുരക്ഷയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് പ്രസംഗിച്ചുകൊണ്ടിരിക്കേത്തന്നെയായിരുന്നു അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറ്റം നടന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close