ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി

team india new

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രകാശനം ചെയ്തു. ലോകകപ്പിനെ മുന്നില്‍ കണ്ടാണ് ടീം ഇന്ത്യക്ക് പുതിയ ജഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.

നാളെ ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പര മുതല്‍ ടീം ഇന്ത്യ പുതിയ ജഴ്‌സി ഉപയോഗിച്ചു തുടങ്ങും. ജനവരി 18 ന് പരമ്പരയിലെ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിലാകും ടീം ഇന്ത്യ ആദ്യമായി പുതിയ ജഴ്‌സിയില്‍ കളിക്കളത്തിലിറങ്ങുക. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പുറമെ ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്നതാണ് പരമ്പര.

നൈക്കിയാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് ഈ ലൈറ്റ്‌വെയ്റ്റ് ജഴ്‌സിയുടെ നിര്‍മിതി. പോളിസ്റ്ററാണ് ജഴ്‌സിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

കളിക്കാരുടെ ശരീരതാപനിലയും ശ്വസനവുമെല്ലാം കൃത്യമായി നിലനിര്‍ത്താനാവുന്ന രീതിയിലാണ് ജഴ്‌സി നിര്‍മിച്ചിരിക്കുന്നത്. കളിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്നത് കളിക്കാര്‍ക്ക് കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായകമാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close