മോദിയെ പ്രശംസിച്ച് തരൂര്‍

 

shashi tharoor1

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് വീണ്ടും ശശി തരൂര്‍. കൊല്‍ക്കത്തയില്‍ തന്റെ പുസ്തകപ്രകാശന ചടങ്ങിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് മോദി അഭിനന്ദിച്ചത് തന്നെ ഏറെ സ്പര്‍ശിച്ചുവെന്ന് തരൂര്‍ അഭിപ്രായപ്പെട്ടത്. കേന്ദ്രത്തിലെ മോദിയുടെ സംഘം നല്ലതാണെന്നും ശരിയായ ആള്‍ക്കാരെയാണ് മോദി കൂടെക്കൂട്ടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ആക്രമണവും അദ്ദേഹം നടത്തി. രാജ്യത്തെ മാധ്യമങ്ങള്‍ സ്വതന്ത്രവും നിരുത്തരവാദപരവുമാണെന്നാണ് തരൂര്‍ ആരോപിച്ചത്.

മോദിയെ പ്രശംസിച്ചുകൊണ്ട് തരൂര്‍ നേരത്തേയും രംഗത്തെത്തിയിരുന്നു. മോദി സ്വയം മാറിയെന്നും ഇപ്പോള്‍ കാണുന്നത് മറ്റൊരു മോദിയെ ആണെന്നും തരൂര്‍ മുന്‍പ് ട്വിറ്ററില്‍ കുറിച്ചത് വിവാദമായിരുന്നു. വെറുക്കപ്പെട്ട മോദിയുടെ സ്ഥാനത്ത് ആധുനികതയുടെയും പുരോഗതിയുടെയും അവതാരം ആണെന്നാണ് തരൂര്‍ എഴുതിയത്.

അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മോദി തിരിച്ചെത്തിയപ്പോഴും തരൂര്‍ പ്രശംസിച്ചു. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലൂയില്‍ മോദിയുടെ പ്രസംഗം ശക്തവും പാകിസ്താനുള്ള ഉചിതമായ മറുപടിയും ആണെന്ന് തരൂര്‍ എഴുതി. സ്വച്ഛ് ഭാരത് മിഷനില്‍ പങ്കാളിയാകാന്‍ രാജ്യത്തെ ഒമ്പതുപേരെ നരേന്ദ്രമോദി ക്ഷണിച്ചതില്‍ ഒരാള്‍ ശശി തരൂരായിരുന്നു.

തരൂരിന്റെ മോദി സ്തുതിക്കെതിരെ കോണ്‍ഗ്രസ്സിലെ വിവിധ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ തരൂരിനെ കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു.

തരൂരിന്റെ ‘ഇന്ത്യ ശാസ്ത്ര; റിഫ്ലൂക്ഷന്‍ ഓണ്‍ ദ നാഷന്‍ ഇന്‍ ഔവര്‍ ടൈം’ എന്ന പുസ്തകമാണ് കൊല്‍ക്കത്തയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരുമകള്‍ കൃഷ്ണ ബോസ് പ്രകാശനം ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close