സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴ് ശതമാനം ക്ഷാമബത്ത കൂടി

 

kerala state

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴ് ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലായ് മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.

വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ചിലെ ശമ്പളത്തോടോ പെന്‍ഷനോടൊ ഒപ്പം ലഭിക്കും. ജീവനക്കാരുടെ 2014 ജൂലായ് മുതല്‍ മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ കുടിശ്ശിക പണമായി നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കും. ഇതുമൂലം പ്രതിമാസം 96.18 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. പ്രതിവര്‍ഷം 1161.72 കോടിയും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close