നിരക്ക് കുറച്ചത് കരുത്തായി വിപണി കുതിച്ചുയര്‍ന്നു

stock market

എട്ട് മാസത്തിനിടെ ആദ്യമായി ഒറ്റദിവസംകൊണ്ട് സെന്‍സെക്‌സ് സൂചിക 2.5 ശതമാനം നേട്ടമുണ്ടാക്കി. റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി റിപ്പോ നിരക്ക് കുറച്ചതാണ് വിപണി കുതിച്ചുയരാനിടയാക്കിയത്. 728.73 പോയന്റ് ഉയര്‍ന്ന് 28,194.61ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടയ്ക്ക് 848 പോയന്റ് വരെ സൂചിക ഉയര്‍ന്നിരുന്നു. 216 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8494.61ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിങ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എംആന്റ്എം, ടാറ്റ പവര്‍ തുടങ്ങിയവയായിരുന്നു സെന്‍സെക്‌സ് സൂചികയില്‍ മികച്ച നേട്ടമുണ്ടാക്കിയത്.

2013 മെയ്ക്കുശേഷം ഇതാദ്യമായാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുകയായിരുന്നെങ്കിലും ആര്‍ബിഐ ബാങ്ക് നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നില്ല. പണപ്പെരുപ്പനിരക്ക് സ്ഥിരതയാര്‍ജിക്കാനാണ് കാത്തിരുന്നത്. അപ്രതീക്ഷിതമായാണ് വ്യാഴാഴ്ച രാവിലെ ആര്‍ബിഐയുടെ വിജ്ഞാപനംവന്നത്. ഫിബ്രവരി മൂന്നിനാണ് ആര്‍ബിഐയുടെ അടുത്ത അവലോകനനയം നടക്കാനിരിക്കുന്നത്. അതിനിടെയായിരുന്നു നിരക്കുകള്‍ കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close