രാജപക്‌സെ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയുന്നു

 

rajapakse

ശ്രീലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട മഹിന്ദ രാജപക്‌സെ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയുന്നു. അട്ടിമറിജയത്തിലൂടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൈത്രിപാല സിരിസേന ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതോടെയാണ് രാജപക്‌സെ നേതൃസ്ഥാനം ഒഴിയാന്‍ സമ്മതിച്ചത്.

സിരിസേനയുടെ ഇത്തരമൊരു ആവശ്യം നേരത്തേ രാജപക്‌സെ അനുകൂലികള്‍ അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി പിളര്‍ത്തുമെന്ന ചില അംഗങ്ങളുടെ മുന്നറിയിപ്പാണ് രാജപക്‌സെയെ സ്ഥാനത്ത് നിന്ന ഒഴിയാന്‍ നിര്‍ബന്ധിതനാക്കിയത്. ഒരു കാലത്ത് രാജപക്‌സെയുടെ വിശ്വസ്തനായിരുന്ന സിരിസേന ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രാജപക്‌സെയ്‌ക്കെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായതോടെയാണ് സിരിസേനയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

രാജപക്‌സെയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സഹോദരന്‍ ബാസില്‍ രാജപക്‌സെ പാര്‍ട്ടിയുടെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചു. രാജപക്‌സെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം ബാസിലിനായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close