വള്ളം തിരയില്‍പ്പെട്ട് നടി അന്‍സിബ ഹസന്‍ കടലില്‍ വീണു

ansiba hassan

ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ഉത്തരചെമ്മീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വള്ളം തിരയില്‍പ്പെട്ട് നടി അന്‍സിബ ഹസന്‍ കടലില്‍ വീണു. മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. അന്‍സിബയുടെ മേക്കപ്പ്മാന്‍ കണ്ണൂര്‍ സ്വദേശിയായ രാഖേഷി (25)നെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നാലുമണിയോടെ അന്ധകാരനഴി കടല്‍ത്തീരത്തായിരുന്നു അപകടം. ഒറ്റമശ്ശേരിക്കടപ്പുറത്ത് നടന്നുകൊണ്ടിരുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. അന്ന് കടലില്‍ വേലിയേറ്റം ശക്തമായതിനെ തുടര്‍ന്ന് എടുക്കാന്‍ കഴിയാതിരുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനാണ് സംഘം അന്ധകാരനഴിക്കടപ്പുറത്തെത്തിയത്. നീലിപ്പെണ്ണെന്ന കഥാപാത്രത്തെയാണ് അന്‍സിബ അവതരിപ്പിക്കുന്നത്. അന്‍സിബ പുറം കടലില്‍ വള്ളത്തിലിരുന്ന് ചൂണ്ടയിടുന്ന രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. എല്ലാവരുമൊത്ത് യാത്രചെയ്യവെ വള്ളം അന്ധകാരനഴിമുഖത്തെ ഒഴുക്കില്‍പ്പെട്ടു ചെരിഞ്ഞ് അന്‍സിബയുള്‍പ്പെടെയുള്ളവര്‍ കടലില്‍ വീഴുകയായിരുന്നു. പേടിച്ചുവിറച്ച് എല്ലാവരും മറിഞ്ഞ വള്ളത്തില്‍ പിടിച്ചുകിടന്നു. രാഖേഷ് വെള്ളത്തില്‍ മുങ്ങിത്താണു. സംഭവം കണ്ട് ഓടിയടുത്ത മത്സ്യത്തൊഴിലാളികളായ സിജോ, ലാലിച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ കരയ്ക്കടുപ്പിച്ചത്. വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമൊടുവില്‍ ഉത്തരചെമ്മീന്‍ അടുത്തമാസം ആദ്യവാരം റിലീസിങിനൊരുങ്ങുകയാണ്. അവസാനവട്ട ചിത്രീകരണവേളയിലാണ് അപകടമുണ്ടായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close