എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് കോടതി

sreesanth

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെതിരെ തെളിവുണ്ടോ എന്ന് വിചാരണ കോടതി ചോദിച്ചു. വാതുവെപ്പുകാരുമായി സംസാരിച്ചത് ജിജു ജനാര്‍ദ്ദനനാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു. കേസില്‍ തുടരുന്ന ജിജു ജനാര്‍ദ്ദനന്റെ വാദത്തിനിടെയായിരുന്നു കോടതിയുടെ ചോദ്യം. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ശ്രീശാന്തിനെ കോടതി ഒഴിവാക്കി.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പ്രത്യേക കോടതിയില്‍ ശ്രീശാന്തിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വാതുവെപ്പിന് താന്‍ വഴങ്ങിയില്ലെന്ന് ജിജുജനാര്‍ദ്ദന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണെന്ന് ശ്രീശാന്ത് വാദിച്ചിരുന്നു. എന്നാല്‍ വാതുവെപ്പുകാരുമായി സംസാരിക്കുകയും ഇടപാടുകള്‍ നടത്തുകയും ചെയ്തത് ശ്രീശാന്ത് തന്നെയാണെന്ന് ജിജു ജനാര്‍ദ്ദന്‍ ഇന്ന് കോടതിയില്‍ വാദിച്ചു.

എങ്കില്‍ അതിനൊക്കെയുള്ള തെളിവ് എവിടെ എന്ന് കോടതി ചോദിച്ചു. ശ്രീശാന്തിനെതിരെ നേരിട്ട് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്നും പിന്നീട് കോടതി ചോദിച്ചു. വാതുവെപ്പുകാരോട് ജിജു ജനാര്‍ദ്ദന്‍ സംസാരിച്ചതിന് തെളിവുണ്ട്. വാതുവെപ്പ് കാരില്‍ നിന്ന് ശ്രീശാന്ത് പണം വാങ്ങിയതിന് തെളിവില്ല എന്നും കോടതി നിരീക്ഷിച്ചു.

ശ്രീശാന്ത് മൊബൈല്‍ ഉള്‍പ്പടെയുള്ളവ വാങ്ങിയത് വാതുവെപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്ന് ദില്ലി പൊലീസ് വാദിച്ചെങ്കിലും ആ വാദം കോടതി വാക്കാന്‍ തള്ളി. ഇതിനിടെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. കേസിന്റെ വിചാരണ നടക്കുമ്പോള്‍ ശ്രീശാന്തിനോട് നേരിട്ട് ഹാജരാകണമെന്ന് നേരത്തെ കോടതി നിര്‍ദ്ദിശിച്ചിരുന്നു. കേസില്‍ ഇനി 15 പേരുടെ വാദം കൂടി പൂര്‍ത്തയാകാനുണ്ട്. അതിന് ശേഷം വിധി പറയാന്‍ മാറ്റിവെക്കും. കോടതിയുടെ ഇന്നത്തെ നിരീക്ഷണത്തില്‍ ആശ്വാസമുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close