ഷാസിയ ഇല്‍മി ബി ജെ പിയില്‍

shaziya ilmi

ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേര്‍ന്നു. ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇല്‍മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും അവര്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ രാഷ്ട്രീയ രംഗത്തുണ്ടായ മാറ്റത്തിന്റെ ഭാഗമാകാന്‍വേണ്ടിയാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേതൃത്വവുമായി കലഹിച്ച് അവര്‍ നേരത്തെതന്നെ ആം ആദ്മി പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പി സ്ഥാനാര്‍ഥിയായി ആര്‍.കെ. പുരത്ത് മത്സരിച്ച ഷാസിയ 326 വോട്ടിന് തോറ്റു. പിന്നീട് യു.പി.യിലെ ഗാസിയാബാദില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും കാര്യമായ മത്സരം കാഴ്ചവെക്കാനായില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തുമെന്ന് പാര്‍ട്ടി വിട്ടശേഷം അവര്‍ പ്രഖ്യാപിച്ചിരുന്നു. അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമരത്തില്‍ കെജ്‌രിവാളിനൊപ്പം മുന്‍പന്തിയില്‍ ഉണ്ടായിരുന്ന റിട്ട. ഐ പി എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close