പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചു

petrol price

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചു. പെട്രോളിന് രണ്ടു രൂപ 42 പൈസയും ഡീസലിന് രണ്ടു രൂപ 25 പൈസയുമാണ് കുറച്ചത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ രണ്ടു രൂപ വര്‍ധിപ്പിച്ചു.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 45 ഡോളറായി താഴ്ന്നതിനെ തുടര്‍ന്നാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായത്. ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ക്രൂഡ് ഓയില്‍ വില ബാരലിന് അഞ്ചു ഡോളര്‍ കുറഞ്ഞു. അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ധന വില കുറയ്ക്കാത്ത എണ്ണക്കന്പനികളുടെ നടപടിയ്ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

രാജ്യാന്തര വിപണിയിലെ വിലയിടിവിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുടര്‍ച്ചയായ നാലാം തവണയാണ് എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. പെട്രോളിന് ലീറ്ററിന് എട്ടു രൂപ 94 പൈസയും ഡീസല്‍ ലീറ്ററിന് ഏഴു രൂപ 95പൈസയും ആയാണ് തീരുവ കൂട്ടിയത്. എക്സൈസ് തീരുവ വര്‍ധിപ്പിച്ചില്ലായിരുന്നുവെങ്കില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലീറ്ററിന് നാലു രൂപയിലധികം കുറക്കാന്‍ സാധിക്കുമായിരുന്നു.

വിവിധ ജില്ലകളിലെ പെട്രോൾ ഡീസൽ വില: തിരുവനന്തപുരം(പെട്രോള്‍: 63.72, ഡീസല്‍: 53.35), കൊല്ലം: 63.28, 52.93, പത്തനംതിട്ട: 63.07, 52.74, ആലപ്പുഴ: 62.69, 52.37, കോട്ടയം: 62.69, 52.37, എറണാകുളം: 62.38, 52.08, ഇടുക്കി: 63.20, 52.78, തൃശൂര്‍: 62.87, 52.54, പാലക്കാട്: 63.24, 52.89, മലപ്പുറം: 62.91, 52.61, കോഴിക്കോട്: 62.61, 52.32, വയനാട്: 63.24, 52.83, കണ്ണൂര്‍: 62.55, 52.26, കാസര്‍കോട്: 63.15, 52.83, മാഹി: 56.91, 49.65.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close