ത്രിരാഷ്ട്ര ക്രിക്കറ്റ്: ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം

warner vs eng

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് വിജയം. 127 റൺസ് നേടിയ വാർണറുടെ മികവിലാണ് ഒാസ്ട്രേലിയയുടെ വിജയം. ഫിഞ്ച് 15റണ്‍സെടുത്തും വാട്്സണ്‍ 16 റണ്‍സെടുത്തും പുറത്തായി. സ്മിത്ത് 37 റൺസ് നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറില്‍ 234 റണ്‍സിന് പുറത്തായി. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍റെ സെഞ്ചുറിയാണ് േനട്ടമായത്. മോര്‍ഗന്‍ 121 റണ്‍സ് നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യഓവറിലെ ആദ്യ പന്തില്‍ ഇയാന്‍ ബെല്‍ പുറത്തായി. മൂന്നാം പന്തില്‍ ടെയ്്ലറും റണ്ണൊന്നും എടുക്കാതെ പുറത്തായി. ജോ റൂട്ട് അഞ്ചു റണ്‍സും ബട്ട്്്ലര്‍ 28 റണ്‍സും അലി 22 റണ്‍സും ബൊപ്പാറ 13 റണ്‍സും നേടി. സ്റ്റാര്‍ക്കും ഫോക്്നറും മൂന്ന് വിക്കറ്റ് വീതം നേടി

പരമ്പരയില്‍ ഇന്ത്യയുടെ ആദ്യമല്‍സരം ഞായറാഴ്ച നടക്കും. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close