ദേശീയ ഗെയിംസിന് ഒളിംപിക് അസോസിയേഷന്റെ അനുമതി

national games

ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും ദേശീയ ഗെയിംസ് നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്താന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അനുമതി നല്‍കി. കേരളത്തിനും  ഐഒഎയ്ക്കും നാണക്കേട് ഉണ്ടാകരുത് എന്നതിനാലാണ് അനുമതിയെന്നും ഗെയിംസ് ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ കെ. മുരുകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദേശീയ ഗെയിംസ് വേദികളില്‍  രണ്ടു ദിവസം നടത്തിയ പരിശോധനയ്ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കേരളത്തിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പച്ചക്കൊടി ലഭിച്ചത്. ഷൂട്ടിംഗ്, ജിംനാസ്റ്റിക്‌സ്, വുഷു എന്നീ ഇനങ്ങളിലെ ദേശീയ ഫെഡറേഷനുകള്‍ പരിശോധനയ്ക്ക് ശേഷം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എങ്കിലും ഈ മാസം 27ന് മുമ്പ് വേദികള്‍ മത്സരയോഗ്യമാക്കാം എന്ന സര്‍ക്കാര്‍ ഉറപ്പ് വിശ്വാസത്തിലെടുക്കാന്‍ ഐഒഎ തയ്യാറായി.

ഈ മാസം 31ന് ഉദ്ഘാടനച്ചടങ്ങ് നടക്കേണ്ട കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ള വേദികളിലെ ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഐഒഎ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close