സ്‌കൂള്‍ കലോത്സവം : സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

kalolsavam1

55-ാമത് സ്‌കൂള്‍ കലോത്സവം നാലാം ദിനം പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. മത്സരങ്ങള്‍ സമയക്രമം പാലിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മണിക്കൂറുകള്‍ വൈകിയാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍ തമ്മിലാണ് പ്രധാന പോരാട്ടം.

മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായി ജില്ലകള്‍ തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. 387 പോയിന്റുമായി പാലക്കാടാണ് മുന്നില്‍. 384 പോയിന്റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. 375 പോയിന്റുമായി തൃശൂരും 372 പോയിന്റുമായി കണ്ണൂരുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 362 പോയിന്റുമായി മലപ്പുറമാണ് അഞ്ചാം സ്ഥാനത്ത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close