ബാലകൃഷ്ണപിള്ള തന്നോട് ഒന്നും പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

oommen chandy press meet

ബാലകൃഷ്ണപിള്ള തന്നോട് മന്ത്രി കെ എം മാണിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ ഉടമ ബിജു രമേശിന്റെ ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ പുറത്തുവട്ടതിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ധനമന്ത്രി മാണിയെക്കുറിച്ച് തന്നോട് സംസാരിച്ചുവെന്നാണ് പിള്ള പറയുന്നത്. തന്നോട് ഒരുകാര്യവും പറഞ്ഞിട്ടില്ല.

ബാര്‍ കോഴ വിവാദം വന്നശേഷം പിള്ളയെ നേരിട്ട് കണ്ടിട്ടുപോലുമില്ല. പെരുന്നയില്‍ നടന്ന ചടങ്ങില്‍ വേദിയില്‍ ഇരിക്കുന്നത് കണ്ടു. എന്നാല്‍, ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര് ശ്രമിച്ചാലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ല. നിരവധി ആക്ഷേപങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ജനങ്ങളുടെ പിന്തുണകൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഫോണ്‍ സംഭാഷണത്തില്‍ പ്രസക്തമായത് ഒന്നുമില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close