റൺ കേരള റൺ

run kerala run

ദേശീയ ഗെയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടം ചൊവ്വാഴ്ച ഗവര്‍ണര്‍ പി. സദാശിവം ഫ്ലൂഗ് ഓഫ് ചെയ്യും. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നില്‍നിന്ന് രാവിലെ 10.30 ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പങ്കെടുക്കുന്നുണ്ട്.
ജനവരി 31 ന് ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എത്തുമെന്നാണ് പ്രതീക്ഷയെങ്കിലും ഇനിയും ഉറപ്പായിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നേരത്തെ പ്രധാനമന്ത്രിയേയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചിട്ടുണ്ട്. രാവിലെ 10.15 ഓടെ ഗവര്‍ണര്‍ അടക്കമുള്ള വശിഷ്ടാതിഥികള്‍ കൂട്ടയോട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തും.

ദേശീയഗാനം, ദേശീയ ഗെയിംസിന്റെ തീംസോങ്, പ്രതിജ്ഞ എന്നിവയ്ക്ക് ശേഷമാണ് ഫ്ലൂഗ് ഓഫ്. സുരക്ഷാ കാരണങ്ങളാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് വരെ മാത്രമേ ഓടൂ. മറ്റുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയംവരെ നീളുന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കും.

മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എ മാര്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ അണിചേരും.
കൂട്ടയോട്ടത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി 21 മെഗാ റണ്ണും 226 മിനി റണ്ണും പതിനായിരം ഓര്‍ഡിനറി പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മൊത്തം ഒരുകോടി ആളുകള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം ലോക റെക്കോഡ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close