ചരിത്രത്തിന്റെ ഭാഗമായി റണ്‍ കേരള റണ്‍

rkr2

ദേശീയ ഗെയിംസിന്റെ ഭാഗമായ റണ്‍ കേരള റണ്‍ ചരിത്രത്തിന്റെ ഭാഗമായി. ലക്ഷങ്ങള്‍ അണിനിരന്ന് റണ്‍ കേരള റണ്ണില്‍ റണ്ണില്‍ താരമായതാകട്ടെ ദേശീയ ഗെയിംസ് ബ്രാന്‍ഡ് അംബാസിഡര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. അത്ഭുതപ്പെടുത്തുന്ന ആവേശമാണ് റണ്‍ കേരള റണ്ണിന് മലയാളികളി‍ല്‍ നിന്ന് ഉണ്ടായതെന്നും സര്‍വപിന്തുണയും ദേശീയ ഗെയിംസിന് നല്‍കണമെന്നും സച്ചില്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റില്‍ ഗവര്‍ണര്‍ പി സദാശിവം ഫ്ലാഗ് ഓഫ് ചെയ്‍ത റണ്‍ കേരള റണ്ണില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഭാഗമായി. നോര്‍ത്ത് ഗേറ്റ് വരെ ഓടിയ സച്ചിന്‍ പിന്നീട് വാഹനത്തിലേക്ക് മാറി. മുഖ്യമന്ത്രിയും മന്ത്രിമാരും ട്രാക്ക് സ്യൂട്ടില്‍ സെന്‍ട്രല്‍ സ്റ്റേഡിയം വരെ ഓടിയെത്തി. വന്‍ ജനപങ്കാളിത്തമുണ്ടായിരുന്ന സമാപന വേദിയില്‍ സച്ചിന്‍ വന്നതോടെ തിരക്കേറി.

rkr1

വന്‍ ജനാവലി സാക്ഷിയായി മുഖ്യമന്ത്രി ദേശീയ ഗെയിംസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒന്നിച്ചുനിന്നാല്‍ കേരളത്തിന് എന്തും നേടാനാകുമെന്നതിന് തെളിവാണ് കൂട്ടയോട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

rkr

പിന്നീട് ഏവരും കാത്തിരുന്ന നിമിഷം. മലയാളികളോട് നമസ്‍കാരം പറഞ്ഞ്, കായിക കേരളത്തെ കയ്യിലെടുത്ത് സച്ചിന്‍ ദേശീയ ഗെയിംസിന് പിന്തുണ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു.

Photo: Praveen Kumar K

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close