പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ; ബാലകൃഷ്ണപിള്ളയുടെ വെല്ലുവിളി

balakrishna pillai1

വീക്ഷണം മുഖപ്രസംഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടിയുമായി ആര്‍ ബാലകൃഷ്ണപിള്ള. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ തന്നെ തോല്‍പിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും ആരോപിച്ചു. യുഡിഎഫ് എന്ന കൊമ്പുണ്ടാക്കിയത് താനാണെന്ന് വീക്ഷണം മനസ്സിലാക്കണമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

28 ന് ചേരുന്ന യു.ഡി.എഫ് യോഗം ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് വീക്ഷണം ഇന്ന് അദ്ദേഹത്തിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗം എഴുതിയത്. പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്ന് വെല്ലുവിളി മുഴക്കിയാണ് ബാലകൃഷ്ണപിള്ള ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. യു.ഡി.എഫ് യോഗം ചേരുന്ന അന്ന് തന്നെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കണം. എന്നാലേ ജനങ്ങള്‍ക്ക് മുന്നില്‍ ഇറങ്ങാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഉടന്‍ ഒഴിയും. ഔദ്യോഗിക വാഹനം രണ്ട് ദിവസത്തിനകം തിരിച്ചേല്‍പിക്കുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. അഴിമതി കേസില്‍ തന്നെ ആരും ശിക്ഷിച്ചിട്ടില്ല. വീക്ഷണം അച്ചടിയിലുണ്ടായെന്ന് മനസ്സിലായെന്നും ബാലകൃഷ്ണപിള്ള പരിഹസിച്ചു. വെള്ളാപ്പള്ളിയെയും എംഎം ഹസ്സനെയും വിമര്‍ശിച്ച ബാലകൃഷ്ണപിള്ള രാഷ്ട്രീയമാണ് ഭാവി പറയാനാകില്ലെന്നും പറഞ്ഞു.

കെ.എം മാണിക്ക് വേണമെങ്കില്‍ ബജറ്റ് അവതരിപ്പിക്കാം. പക്ഷേ അതിനുള്ള ധാര്‍മ്മികതയുണ്ടോയെന്ന് മാണി സ്വയം തീരുമാനിക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.

‘പിള്ള തുള്ളിയാല്‍ മുട്ടോളം’ എന്ന തലക്കെട്ടോടെയെഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ് ബാലകൃഷ്ണപിള്ളയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. അഴിമതിക്കെതിരെ പ്രസംഗിക്കുന്ന പിള്ള സ്വന്തം ഭൂതകാലം മറക്കരുതെന്ന് ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആത്മനാശ പ്രവര്‍ത്തനങ്ങളാണ് പിള്ള ചെയ്തുകൊണ്ടിരിക്കുന്നത്. ബാലകൃഷ്ണപിള്ളയുടെ അഴിമതി വിരുദ്ധ നിലപാട് കായംകുളം കൊച്ചുണ്ണിയുടെ സത്യപ്രബോധനം ആണെന്നും മുഖപ്രസംഗത്തില്‍ കളിയാക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close