മറിയം മുക്കിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലികേഷന്‍ പുറത്തിറങ്ങി

mariyammukku

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ നായകനാവുന്ന മറിയം മുക്കിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലികേഷന്‍ പുറത്തിറങ്ങി. സിനിമയുടെ ഗാനങ്ങളും ദൃശ്യങ്ങളും ആസ്വദിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് ഈ മൊബൈല്‍ ആപ്ലികേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. Muzik 247 ആണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. സൗജന്യമായി ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന മറിയംമുക്കിന്റെ പാട്ടുകള്‍ക്ക് ഇതിനോടകം ജനങ്ങളുടെ ഇടയില്‍ നല്ല അഭിപ്രായമാണ് നേടുന്നത്. വിദ്യാസാഗര്‍ ആണ് സിനിമയിലെ നാല് പാട്ടുകള്‍ക്കും ഈണം പകര്‍ന്നിട്ടുള്ളത്. ഈ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് പാട്ടുകള്‍ ഓണ്‍ഡിമാണ്ടായി കേള്‍ക്കുവാന്‍ കഴിയും. സിനിമയെ കുറിച്ച് കൂടുതല്‍ അറിയുവാനും കൂടാതെ വാള്‍പേപ്പറുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും, പടത്തിന്റെ വീഡിയോകള്‍ കാണുവാനും സാധിക്കും. ഇതിനെല്ലാം ഉപരി പ്രിയപ്പെട്ട മള്‍ട്ടിപ്ലെക്‌സുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുമുള്ള സൗകര്യവും ഈ ആപ്പിലുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close