ജോര്‍ജിനെ തള്ളി കേരള കോണ്‍ഗ്രസ്; പാര്‍ട്ടി പ്രസ്താവനയ്ക്കെതിരെ പിസി ജോര്‍ജ്

pc george

കെഎം മാണിക്കെതിരായ കോഴ ആരോപണത്തെ ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ഭിന്നത. മാണിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ജോയ് എബ്രഹാം പ്രസ്താവനയില്‍ വ്യക്തമാക്കി. ജോസ് കെ മാണിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ഖേദകരമെന്നും പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും ജോയ് എബ്രഹാം അറിയിച്ചു.

എന്നാല്‍ പാര്‍ട്ടി പ്രസ്താവനയ്‌ക്കെതിരെ പിസി ജോര്‍ജ് നേരിട്ടെത്തി. പ്രസ്താവന നടത്തിയ ജോയ് എബ്രഹാമിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ജോര്‍ജ് പറഞ്ഞു. തന്നെ തിരുത്താന്‍ ജോയ് എബ്രഹാം ആരെന്നും പിസി ജോര്‍ജ് ചോദിച്ചു.

കേരള കോണ്‍ഗ്രസ്(എം)നെ തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞ പിസി ജോര്‍ജ് അതിന് പിന്നില്‍ യുഡിഎഫിലുള്ളവരാണോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു.

മാണി രാജിവെച്ചാല്‍ പകരക്കാരനായി ജോസ് കെ മാണിയെ മന്ത്രിയാക്കുന്നതിനെതിരെ പിസി ജോര്‍ജ് തുറന്നടിച്ചിരുന്നു. ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ മാണി പറഞ്ഞാലും സമ്മതിക്കില്ലെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.

ജോസ് കെ മാണിയെക്കാള്‍ യോഗ്യതയുള്ളവര്‍ രംഗത്തുണ്ടെന്ന് ജോര്‍ജ് പറഞ്ഞു. മാണി മന്ത്രിസ്ഥാനം രാജി വെച്ചാല്‍ പകരം മന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ സിഎഫ് തോമസ് ആണ്. കുടുംബപാരമ്പര്യം നിലനിര്‍ത്താന്‍ ഇത് കോണ്‍ഗ്രസല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

മാണി രാജി വെക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അത്തരമൊരു സാഹചര്യത്തില്‍ പകരം ആര് എന്ന ചോദ്യത്തിന് കൂടി ജോര്‍ജ് ഉത്തരം പറയുന്നു എന്നത് ശ്രദ്ധേയമാണ്.

ജോര്‍ജ് വല്ലിടത്തുമിരുന്ന് വല്ലതും പറഞ്ഞാല്‍ മറുപടി പറയേണ്ടതില്ലെന്നും ബാര്‍ കോഴ ആരോപണത്തെ പുച്ഛിച്ചുതള്ളുന്നുവെന്നും പറഞ്ഞ് മാണി ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രിസ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമെന്ന് ജോസ് കെ. മാണിയും പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close