ഇന്ത്യ – യു.എസ് ആണവക്കരാറുമായി മുന്നോട്ട് പോകുമെന്ന് മോദിയും ഒബാമയും

modi obama press meet

ഇന്ത്യ – യു.എസ് ആണവക്കരാറുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത പ്രസ്താവനയില്‍ ഒബാമയും മോദിയും.

സപ്തംബറിലെ തന്റെ യുഎസ് സന്ദര്‍ശനത്തിന് ശേഷം ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പലതവണ വളരെ വിശദമായി ചര്‍ച്ചകള്‍ നടന്നെന്നും ഇന്ത്യ ശുഭാപ്തി വിശ്വാസത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കരാറില്‍ ഒപ്പുവെച്ച് ആറുവര്‍ഷത്തിന് ശേഷം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന്റെ സംതൃപ്തി വലുതാണ്.

ആഗോള ഭീകരതയ്‌ക്കെതിരെയും ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ. ഇക്കാര്യത്തില്‍ അമേരിക്കയുടെ വൈദഗ്ധ്യം ഇന്ത്യ ഉപയോഗപ്പെടുത്തും. അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ സേവനവും പ്രയോജനപ്പെടുത്തും. പ്രതിരോധമേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കും. നിക്ഷേപ സാമ്പത്തിക സഹകരണ ചര്‍ച്ചകള്‍ തുടരും.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ഇതിനോടകം തന്നെ മെച്ചപ്പെട്ടു. ഒരുവര്‍ഷത്തിനിടെ പത്തുശതമാനം വര്‍ദ്ധനവാണ് വാണിജ്യമേഖലയിലുണ്ടായത്. പ്രതിരോധമേഖലയില്‍ ഉത്പാദനത്തിലും വികസനത്തിലും സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. തനിക്കും ഒബാമയ്ക്കുമിടെ ഡയറക്ട് ഹോട്ട് ലൈന്‍ ബന്ധം സ്ഥാപിക്കാനും തീരുമാനമായതായി മോദി പറഞ്ഞു.
എല്ലാ ഇന്ത്യാക്കാര്‍ക്കും നമസ്‌തെ പറഞ്ഞാണ് ഒബാമ പ്രസ്താവന തുടങ്ങിയത്. ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പിന്തുണ അമേരിക്ക ആവശ്യപ്പെടുന്നു. യുഎന്നില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണ അദ്ദേഹം അറിയിച്ചു. അഫ്ഗാനിസ്താനിന്റെ വികസനത്തിനായി ഇന്ത്യ നല്‍കിയ സേവനത്തിന് നന്ദി പറഞ്ഞാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close