സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് മോദിയുടെയും ഒബാമയുടെയും മന്‍ കീ ബാത്

 

man ki bat

റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍് ബാരക് ഒബാമയും അവരുടെ ചിന്തകള് പങ്കുവെച്ചു. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കക്കാര്‍ക്ക് വലിയ മതിപ്പാണെന്ന് ഒബാമ പറഞ്ഞു. ബരാക് എന്നാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന മുഖവുരയോടെയാണ് അരമണിക്കൂര്‍ നീണ്ട മന്‍ കീ ബാത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്. തുടര്‍ന്ന് ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി പറഞ്ഞു.

ഒബാമ പെണ്‍മക്കളെ വളര്‍ത്തുന്ന രീതി എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതായും ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ടത് നമ്മുടെ ചുമതലയാണെന്നും മോദി പറഞ്ഞു. വൈറ്റ് ഹൗസിനു മുന്നില്‍ വെച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഫോട്ടോയെടുക്കുമ്പോള്‍ അവിടെ അതിഥിയായെത്തുമെന്ന് അന്ന് കരുതിയില്ലെന്ന് മോദി.

വൈറ്റ് ഹൗസിലെ താമസക്കാരനാകുമെന്ന് കരുതിയില്ലെന്ന് ഒബാമയും പറഞ്ഞു.ജോലിയില്‍ ആര്‍ക്കും മോശം ദിവസങ്ങള്‍ ഉണ്ടാകും.എന്നാല്‍ ഒരാള്‍ക്കെങ്കിലും സഹായം ചെയ്യാനായാല്‍ അത്രയും സന്തോഷമെന്ന് ഒബാമ പറഞ്ഞു. ഒബാമയെയും കുടുംബത്തെയും വീണ്ടും ഇന്ത്യയിലേക്ക് ക്ഷണിച്ചാണ് മോദി മന്‍ കീ ബാത്ത് അവസാനിപ്പിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close