96ന്റെ ടിവി പ്രീമിയര്‍ ഉടന്‍ നടത്തുന്നതിനെതിരെ ചിത്രത്തിലെ നായിക തൃഷ !

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച പ്രണയചിത്രം 96 തിേയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. വേള്‍ഡ് വൈഡ് ബോക്സ് ഓഫീസില്‍ ചിത്രം 50 കോടി കളക്ഷന്‍ നേടിയിരുന്നു. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രം അഞ്ചാം വാരം പിന്നീടുമ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലിക്ക് ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ ചാനലായ സണ്‍ ടിവിയിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ ദീപാവലിക്കു ഉണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ 96ന്റെ ടിവി പ്രീമിയര്‍ ഉടന്‍ നടത്തുന്നതിനെതിരെ ചിത്രത്തിലെ നായിക തൃഷ രംഗത്തുവന്നിരിക്കുകയാണ്. ടിവി പ്രീമിയര്‍ പൊങ്കല്‍ സമയത്തേക്ക് മാറ്റണമെന്നാണ് തൃഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഞങ്ങളുടെ അഞ്ചാം വാരമാണെന്നും ഇപ്പോഴും തിയേറ്ററുകളില്‍ 80 ശതമാനത്തോളം സീറ്റുകളിലും ആളുകളുണ്ടെന്നും തൃഷ പറയുന്നു.

‘ഒരു ടീം എന്ന നിലയില്‍ 96ന്റെ ടിവി പ്രീമിയര്‍ ഇത്ര നേരത്തെ നടത്തുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ കരുതുന്നു. പൊങ്കലിന്റെ സമയത്തേക്ക് പ്രീമിയര്‍ നീട്ടിവെക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന, അതിനോട് 96 ടീം കടപ്പെട്ടിരിക്കും’ തൃഷ ട്വിറ്ററില്‍ കുറിച്ചു.

Show More

Related Articles

Close
Close