മാള അരവിന്ദന് കണ്ണീരോടെ വിടചൊല്ലി.

mala aravindan1mala

ഹാസ്യത്തിന്റെ ആരും അറിയാത്ത നടവഴികളിലൂടെ നടന്ന്മലയാളി മനസ്സിനെ നാലുപതിറ്റാണ്ടോളം കുടുകുടെ ചിരിപ്പിച്ച ചലച്ചിത്ര നടന്‍ മാള അരവിന്ദന്(72) ജന്മനാട് കണ്ണീരോടെ വിടചൊല്ലി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വടമ കോട്ടമുറിയിലെ താനാട്ട് വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ചടങ്ങുകള്‍ക്ക് മലയാളത്തിലെ പ്രമുഖ ചലച്ചിത്ര-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സാക്ഷികളായി. തിങ്ങി നിറഞ്ഞ ആയിരങ്ങളും അശ്രൂപൂജയര്‍പ്പിച്ചു . പോലീസിന്റെ ആചാരവെടിക്കുശേഷം മകന്‍ കിഷോര്‍ ചിതയ്ക്ക് തീകൊളുത്തി.സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.പി. അനില്‍കുമാര്‍ പങ്കെടുത്തു.മമ്മൂട്ടി, ജയറാം, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, ഇടവേളബാബു,സംവിധായകന്‍ സിദ്ദിഖ്, അമ്പിളി, പി.രാജീവ് എം.പി., മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ , എം.എല്‍.എ.മാരായ ടി.എന്‍. പ്രതാപന്‍, വി.എസ്. സുനില്‍കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ തുടങ്ങിയവര്‍ രാവിലെ തന്നെ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. മാള അരവിന്ദന്‍ എന്ന കലാകാരന്‍ സ്‌കൂള്‍ കലോത്സവങ്ങളിലേക്കും നാടക വേദികളിലേക്കും തബല ചുമന്ന് നടന്ന വടമയിലെ വഴികളിലൂടെയെല്ലാം വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ താനാട്ട് വീട്ടുപടിക്കലേക്ക് ആരാധകരുടെ പ്രവാഹമായിരുന്നു.

പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം രാവിലെ എട്ട് മണിയോടെ വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്ക് മാറ്റി. തുടര്‍ന്ന് പോലീസ് ഔദ്യോഗിക ബഹുമതികളര്‍പ്പിച്ചു.ബുധനാഴ്ച രാത്രിയും ചലച്ചിത്ര -നാടകലോകത്ത് നിന്നുള്ള നിരവധി പേര്‍ മാളയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close