മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു

jayanthi natarajan

പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്ന മുന്‍കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു.

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഇടപെട്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് 2014 നവംബറില്‍ സോണിയക്ക് അയച്ച നാലു പേജു വരുന്ന കത്തില്‍ ജയന്തി നടരാജന്‍ ഉന്നയിച്ചത്.

താന്‍ തടഞ്ഞുവെച്ച ചില പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കാനായി രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടുവെന്നും മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിനുശേഷം രാഹുല്‍ തനിക്കെതിരെ അപവാദപ്രചരണം നടത്തുകയുമാണെന്ന് ജയന്തി കത്തില്‍ ആരോപിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തന്റെ പാരിസ്ഥിതികാഭിമുഖ്യമുള്ള നിലപാടില്‍ നിന്ന് മാറി കോര്‍പ്പറേറ്റ് സൗഹൃദ നിലപാടിനെ പുണര്‍ന്നതിനുശേഷമായിരുന്നു രാഹുലിന്റെ ഈ പ്രവര്‍ത്തനമെന്നും ജയന്തി കത്തില്‍ ആരോപിക്കുന്നു. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും രാഹുല്‍ ഇടപെട്ടിരുന്നുവെന്നും കത്തില്‍ ആരോപണമുണ്ട്.

ഒഡിഷയിലെ നിയാമഗിരിയിലെ വേദാന്ത കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കാനായിരുന്നു രാഹുല്‍ ഇടപെട്ടത്. ഖനനപ്രദേശത്തെ ആദിവാസികളുടെ താത്പര്യം സംരക്ഷിക്കണമെന്നതായിരുന്നു എന്റെ നിലപാട്. അതുകൊണ്ട് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുടെ കടുത്ത സമ്മര്‍ദം ഉണ്ടായിട്ടും ഖനനത്തിനുവേണ്ടിയുള്ള വേദാന്തയുടെ അപേക്ഷ നിരസിക്കുകയാണുണ്ടായത്. ഇതിന് വ്യാവസായികലോകവും എന്നെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

ഗുജറാത്തിലെ അദാനി ഗ്രൂപ്പിനെതിരെ എന്‍.ജി.ഒകളും മത്സ്യത്തൊഴിലാളികളും ഉന്നയിച്ച പരാതികളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ദീപക് ഭബാരിയയുമായി കൂടിയാലോചന നടത്തണമെന്ന് രാഹുലിന്റെ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു.

ഹിമാചലിലെ ജ.വി.കെ. പവര്‍ പ്രോജക്റ്റ്, മഹാരാഷ്ട്രയിലെ ലവാസ പ്രോജക്റ്റ്, ഗുജറാത്തിലെ നിര്‍മ സിമന്റ് പ്ലാന്റ് എന്നിവയ്ക്ക് ക്ലിയറന്‍സ് നല്‍കുന്നതിലും ഇത്തരത്തില്‍ രാഹുലിന്റെ ഓഫീസില്‍ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നു. ഇതിന് വഴങ്ങാത്തതു കൊണ്ടാണ് എന്നെ മന്ത്രിസ്ഥാനത്ത് നീക്കിയയത് – ജയന്തി നടരാജന്‍ കത്തില്‍ പറഞ്ഞു.

മന്ത്രിസ്ഥാനം ഒഴിഞ്ഞതിന്റെ പിറ്റേന്ന് നടന്ന ഫിക്കിയുടെ സമ്മേളനത്തില്‍ വച്ച് വന്‍കിട പ്രോജക്റ്റുകള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതില്‍ വരുത്തി കാലതാമസമാണ് സാമ്പത്തികരംഗത്തെ തകര്‍ച്ചയ്ക്ക് വഴിവച്ചതെന്ന് രാഹുല്‍ ആരോപിച്ചു. ഇതിന് പുറമെ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ച് എനിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തി. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ ഒരു മുന്നറിയിപ്പും കൂടാതെ എന്നെ പാര്‍ട്ടിയുടെ വക്താത് സ്ഥാനത്ത് നിന്ന് നീക്കുകയാണ് ഉണ്ടായത്.

മന്ത്രിസ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു ഫയല്‍ കണ്ടെത്താന്‍ കര്‍ശനമായ നടപടി കൈക്കൊണ്ടതും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും തനിക്ക് പാര്‍ട്ടിയില്‍ ശത്രുക്കളെ ഉണ്ടാക്കിയെന്നും ജയന്തി ആരോപിക്കുന്നുണ്ട്.

താന്‍ തയ്യാറല്ലാതിരുന്നിട്ടും യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ആക്രമിക്കാന്‍ തന്നെ പാര്‍ട്ടി നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ജയന്തി വെളിപ്പെടുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close