സച്ചിന്‍ : ഗെയിംസ് ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാകര്‍ഷണം.

sachin national games

സച്ചിന്‍ തെണ്ടുല്‍ക്കറായിരിക്കും ഇന്നത്തെ ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാകര്‍ഷണം. ഉച്ചക്ക് 12.45നാണ് സച്ചിന്‍ തിരുവനന്തപുരത്തെത്തുക. സച്ചിന്റെ ഓരോ വരവും ആഘോഷമാക്കുന്ന മലയാളികള്‍ ഇന്നും കാത്തിരിക്കുന്നു ലിറ്റില്‍ മാസ്റ്റര്‍ക്കായി.

മലയാളികളുടെ കായികകാഴ്ചകള്‍ക്ക് നിറം പകരുകയാണ് ക്രിക്കറ്റ് ഇതിഹാസം. 24 വര്‍ഷം നീണ്ട കരിയറിലുടനീളം മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്നു സച്ചിന്‍.  തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് സച്ചിന്‍ കാഴ്ചവെച്ചത് കൊച്ചിയുടെ മണ്ണിലായിരുന്നു. വിരമിച്ചശേഷവും സച്ചിന്‍ കേരളത്തെ മറന്നില്ല.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് വിസില്‍ മുഴങ്ങിയപ്പോള്‍ കേരള ടീമിന്റെ അമരത്ത് സച്ചിനായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന് ഇത്രയധികം ആരാധകരുണ്ടെങ്കില്‍ അതിന് കാരണം  മറ്റൊന്നുമായിരുന്നില്ല, ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസിഡറാകണമെന്ന അഭ്യര്‍ത്ഥന കേരളം മുന്നോട്ടുവച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സച്ചിന്‍ സമ്മതം മൂളി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close