9 വയസുകാരന്‍ വെടിയേറ്റു മരിച്ചു

samajwadi_party_logoസമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ഒന്‍പത് വയസുകാരന്‍ വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലാണ് പോലീസുകാര്‍ നോക്കി നില്‍ക്കെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാശത്തേക്ക് വെടിവെച്ച് സന്തോഷം പ്രകടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലത്തില്‍ സ്ഥാനാര്‍ത്ഥി നഫിസ ജയിച്ച ആഘോഷമാണ് ഒരു കഞ്ഞിന്റെ ജീവനെടുത്തത്. വെടിയുണ്ട ഉന്നം തെറ്റി കുട്ടിയുടെ നേരെ പതിക്കുകയായിരുന്നു. അരമണിക്കൂറോളമാണ് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാശത്തേക്ക് വെടിവെച്ചത്. അമ്മയോടൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്‍പത് വയസുകാരന്റെ നെഞ്ചില്‍ വെടിയുണ്ട തുളച്ചു കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിയുടെ മൃതദേഹവുമായി പൊട്ടിക്കരഞ്ഞാണ് ബന്ധുക്കള്‍ ഉത്തര്‍പ്രദേശിലെ റോഡില്‍ പ്രതിഷേധം നടത്തിയത്. പോലീസ് നോക്കി നില്‍ക്കെ ഒരു നിയന്ത്രണവും ഇല്ലാതെയായിരുന്നു സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close