“ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ് “ഇതില്‍ എന്താണ് തെറ്റ്?

ആധാറിനെതിരായ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യംചെയ്ത് സുപ്രീം കോടതി. ‘ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്’ എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഇന്ത്യക്കാര്‍ എന്നതില്‍ എല്ലാവരും അഭിമാനിക്കുന്നു. പക്ഷേ അതിന് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധമില്ലെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനാണ് കപില്‍ സിബല്‍. എന്നാല്‍ ആധാര്‍ സംബന്ധിച്ചതെല്ലാം അസംബന്ധം ആണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബലിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

 

Show More

Related Articles

Close
Close