ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുത്; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആധാര്‍ അതോറിറ്റി

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് ആധാര്‍ അതോറിറ്റി (യുഐഡിഎഐ) മുന്നറിയിപ്പ്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായതോടെയാണ് മുന്നറിയിപ്പ്. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചേര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി ആധാര്‍ രംഗത്ത് എത്തിയിരുന്നു.  ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി വെല്ലുവിളി നടത്തിയ ട്രായി ചെയര്‍മാന്റെ വ്യക്തിവിരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടതോടെയാണ് യുഐഡിഎഐ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ആധാറിന്റെ വിശ്വാസ്യത തെളിയിക്കാന്‍ ശ്രമിച്ച ശര്‍മ്മയുടെ ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ മൊബൈല്‍ നമ്പരുമായിട്ടാണ് എന്നതാണ് ആള്‍ഡേഴ്സണ്‍ ആദ്യം കണ്ടെത്തിയ വിവരം. തുടര്‍ന്ന് ആധാറില്‍ നിന്നും അദ്ദേഹത്തിന്റെ ഈ മെയില്‍ അഡ്രസും ഇമെയിലും പരസ്പരം ലിങ്ക് ചെയ്തിരിക്കുകയാണെന്നും ശര്‍മ്മയുടെ ജനന തീയതിയും വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോയും ഉള്‍പ്പെടെ ഏലിയറ്റ് മണിക്കൂറുകള്‍ക്കൊണ്ട് കണ്ടെത്തി പരസ്യമാക്കി.

 

 

Show More

Related Articles

Close
Close