തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുമെന്ന് നിയുക്ത തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുതാര്യമാക്കാന്‍ സഹായകരമാകുമെന്ന് നിയുക്ത തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്താനായി എത്തുമ്പോള്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് തിരിച്ചറിയല്‍ പരിശോധന നടത്തണം.തിരിച്ചറിയല്‍ കാര്‍ഡിലെ ഇരട്ടിപ്പ് ഒഴിവാക്കാനും വോട്ടര്‍പട്ടിക മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാനും ഇതുവഴി കഴിയുമെന്നാണ് റാവത്തിന്റെ നിലപാട്.

നാളെ അചല്‍ കുമാര്‍ ജ്യോതി സ്ഥാനമൊഴിയുന്നതോടെ ഇന്ത്യയുടെ 22-ാമത്  മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ചുതുമതലയെടുക്കാനിരിക്കെയാണ് ഓം പ്രകാശ് റാവത്തിന്റെ പ്രസ്താവന.

Show More

Related Articles

Close
Close