ആധാർ അക്കൗണ്ടുമായി ബന്ധിപ്പിക്കൽ; എതിർപ്പുമായി ബാങ്ക് ഉദ്യോഗസ്ഥർ രംഗത്ത്

ആധാര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്രത്തിന്റെ നീക്കത്തെ എതിര്‍ത്ത് മൂന്ന് ലക്ഷത്തിലധികം ബാങ്ക് ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍. നിലവില്‍ ബാങ്ക് ജോലികള്‍ ഉദ്യോഗസ്ഥര്‍ക്ക് അധികഭാരം ചുമത്തുന്ന സാഹചര്യമാണുള്ളത്. ആധാര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം ഒന്നും കൊടുത്തിട്ടില്ല. എന്നാല്‍ തെറ്റുകള്‍ സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഉദ്യോഗസ്ഥര്‍ മാത്രമാണെന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും കോൺഫെഡറേഷൻ കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ വിധി വന്നിട്ടില്ലാത്ത ആധാര്‍വിഷയത്തില്‍ കേന്ദ്രത്തിന്റെ നിര്‍ബന്ധം രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണെന്നും അവർ പറയുന്നു.

 

Show More

Related Articles

Close
Close