ആട് ആന്റണി കുറ്റക്കാരന്‍

പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആട് ആന്റണിയെ കുറ്റക്കാരനായി വിധിച്ചത്. ശിക്ഷവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കൊലപാതകം (ഐപിസി 302), കൊലപാതക ശ്രമം (307), തെളിവു നശിപ്പിക്കൽ (201), വ്യാജരേഖ ചമയ്ക്കൽ (468), വ്യാജരേഖ യഥാർഥ രേഖയെന്ന തരത്തിൽ ഉപയോഗിക്കൽ (471), ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരുക്കേൽപ്പിക്കൽ (333), ഔദ്യോഗിക കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടൽ (224) എന്നീ ഏഴു കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊല്ലം പാരിപ്പള്ളിയില്‍ കവര്‍ച്ചക്കിറങ്ങിയ ആട് ആന്റണിയെ പിടികൂടിയപ്പോഴാണ് പോലീസുകാരന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തി പ്രതി രക്ഷപെട്ടത്. 2012 ജൂണ്‍ 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകം നടത്തി മുങ്ങിയ ആട് ആന്റണി കഴിഞ്ഞ ഒക്ടോബര്‍ 13ന് പാലക്കാട് വച്ചാണ് പൊലീസിന്റെ വലയിലായത്. തുടര്‍ന്ന് അതിവേഗമാണ് വിചാരണ നടന്നത്. കഴിഞ്ഞ 15ന് വിധിപറയാനിരുന്ന കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Show More

Related Articles

Close
Close