ഞാൻ ആഗ്ന ഉsൻ തീയറ്ററുകളിലേക്ക്‌

12032610_1065070396867064_934169178_n
ചാപ്പാ കുരിശ്, നേരം, എന്നീ പരീക്ഷണ ചിത്രങ്ങൾക്കു ശേഷം സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ വെള്ളിതിരയിൽ കൊണ്ടു വരുവാൻ ശ്രമിക്കുക ആണ് ഞാൻ ആഗ്ന എന്ന ചിത്രത്തിലൂടെ നന്ദകുമാർ എന്ന സംവിധായകൻ .ഛായാഗ്രാഹകൻ കൂടിയായ ഇന്ദേഹം നിരവധി പരസ്യ ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.ചിത്രത്തിൽ കൂടുതൽ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തമിഴ്നാട്ടിലെ വിവിധ പ്രധേശങ്ങളിൽ ആണ്.കൂടാതെ അമേരിക്ക കേരളം എന്നിവിടങ്ങളിലെ ഇതുവരെ സിനിമകിൽ ഉപയോഗിച്ചിട്ടില്ലാത്ത പശ്ചാത്തലങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.വ്യത്യസ്തതയുള്ള മൂന്നു പാട്ടുകൾ ഈ ചിത്രത്തിലുണ്ട്.സമൂഹത്തിൽ നടന്ന ഒരു കഥയുടെ ആവിഷ്കാരം ആയതിനാൽ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലാ.നിഷാ മാത്യൂസ് വർഗ്ഗീസ് റോഷ് ക്രിഷ്ണജിത്ത് എസ് വിജയൻ നന്ദകുമാർ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഡിസബർ അവസാന വാരത്തോടെ ചിത്രം തീയറ്ററുകളിൽ എത്തും.ഡിസൈനിങ്ങ് അനൂപ് പിള്ളയും, എഡിറ്റിംങ്ങ് ജിതിൻ മനോഹറും നിർവഹിച്ചിരിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close