ആം ആദ്മി പാര്‍ട്ടി വി.വി.ഐപികളുടേ പാര്‍ട്ടിയാണ് :അജയ് മാക്കന്‍.

1ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടി വി.ഐ.പികളുടേയും വി.വി.ഐപികളുടേയും പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം പ്രസിഡന്റ് അജയ് മാക്കന്‍. പാവങ്ങളുടെ പാര്‍ട്ടിയെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയ എ.എ.പികള്‍ക്ക് അമിത പരിഗണന നല്‍കുന്നുവെന്ന് നേരത്തേയും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.ഡല്‍ഹി സര്‍ക്കാര്‍ അഴിമതി വിരുദ്ധ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ (1031) പുനസ്ഥാപിക്കുന്ന ചടങ്ങ് നടക്കുന്ന താക്കത്തോറ സ്‌റ്റേഡിയത്തിലെ വി.ഐ.പികള്‍ക്കും വി.വി.ഐ.പികള്‍ക്കും വേണ്ടി തയ്യാറാക്കിയ വഴികാട്ടികള്‍ ശ്രദ്ധയില്‍ പെടുത്തിയായിരുന്നു അജയ്മാക്കന്റെ ഈ ആരോപണം.സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തില്‍ വി.ഐ.പി, വി.വി.ഐ.പി പാര്‍ക്കിംഗ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ ചിത്രങ്ങളായിരുന്നു അജയ്  മാക്കന്റെ ട്വീറ്റിലുണ്ടായിരുന്നത്. ‘തല്‍കോട്ടറ സ്‌റ്റേഡിയത്തിന് സമീപത്ത് കൂടെ കടന്ന് പോയപ്പോള്‍ കണ്ടതാണിത്, കേവലം 50 ദിവസങ്ങള്‍ക്കുള്ളില്‍ ആം ആദ്മി പാര്‍ട്ടി എങ്ങനെ വി.ഐ.പി പാര്‍ട്ടിയായി മാറി എന്നത് ഇതിലൂടെ മനസിലാകും’ എന്നതായിരുന്നു അജയ്   മാക്കന്റെ ട്വീറ്റ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close