അതിരപ്പിള്ളി പദ്ധതി: ലാഭം എല്‍.ഇ.ഡി ബള്‍ബ്

കേരളത്തില്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കി ലഭിക്കുന്ന വൈദ്യുതിയേക്കാള്‍ ലാഭമാണ് സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍.ഇ.ഡിയാക്കിയാലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഫേയ്‌സ്ബുക്കിലൂടെയാണ് തോമസ് ഐസക്ക് തന്റെ നിലപാട് വ്യക്തമാക്കിയത്.

അതിരപ്പിള്ളി പദ്ധതിക്ക് 1500 കോടി രൂപ ചെലവു വരുമെന്നും കേവലം 250 കോടിരൂപ മുടക്കി എല്‍.ഇ.ഡി പദ്ധതി നടപ്പിലാക്കിയാല്‍ അത് ഏറെക്കുറെ 2250 കോടി രൂപ മുടക്കി പുതിയ വൈദ്യുതി നിലയം പണിയുന്നതിലൂടെ ലഭിക്കുന്ന വൈദ്യൂതി ലഭിക്കുമെന്നും തോമസ് ഐസക്ക് പറയുന്നു.

Show More

Related Articles

Close
Close