അബ്ദുള്‍ നാസര്‍ മഅ്ദനി ബാംഗ്ലൂരിലേക്ക് മടങ്ങി

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി എട്ട് ദിവസത്തെ ജാമ്യത്തിന് ശേഷം ബാംഗ്ലൂരിലേക്ക് മടങ്ങി. രാത്രി പത്ത് മണിടെ തിരുവനന്തപുരത്തു നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് മഅ്ദനി ബാംഗ്ലൂരിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത് എങ്കിലും വിമാനം ഒരു മണിക്കൂറില്‍ അധികം വൈകിയിരുന്നു . ചികിത്സയിലിരിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ എട്ടു ദിവസം കേരളത്തില്‍ തങ്ങാനാണ് മഅ്ദനിക്ക് അനുമതി ലഭിച്ചത്.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം പ്രത്യേക എന്‍ഐഎ കോടതിയാണ് മഅദ്‌നിക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ നാലിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. കേരളത്തിലേക്കുള്ള യാത്രയ്ക്ക് തൊട്ടു മുന്‍പ് ഇന്‍ഡിഗോ വിമാനക്കമ്പനി മഅദ്‌നിയ്ക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസ് കാവലുള്ളതിനാല്‍ വ്യോമായന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ മഅ്ദനിയെ വിമാനത്തില്‍ കയറ്റാന്‍ അനുമതി നല്‍കാനാവില്ലെന്നായിരുന്നു വിമാന കമ്പനി അധികൃതരുടെ വിശദീകരണം. യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഓഫീസ് പിഡിപി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു മഅദ്‌നി കേരളത്തിലെത്തിയത്.

Show More

Related Articles

Close
Close