അബ്ദുള്ളക്കുട്ടിക്കെതിരെ ഗൂഡാലോചന നടത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍-സരിത

AP-Abdullakutty01എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ ഡി.ജി.പിക്കു പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരമാണെന്ന് സരിതാ എസ്.നായര്‍. തിങ്കളാഴ്ച സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പരാതി നല്‍കാന്‍ തമ്പാനൂര്‍ രവിയാണ് തന്നോട് ആവശ്യപ്പെട്ടത്. സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിക്കും അറിയാമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
എന്നാല്‍ പിന്നീട് വിഷയം കോണ്‍ഗ്രസില്‍ ചര്‍ച്ചയായതോടെ ബെന്നി ബഹന്നാന്‍ എം.എല്‍.എ തന്നെ ബന്ധപ്പെട്ടതായും പരാതി പിന്‍വലിയ്ക്കാന്‍ ആവശ്യപ്പെട്ടതായും സരിത പറഞ്ഞു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close