എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊലക്കേസ്; പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

കണ്ണൂര്‍ കണ്ണവത്തെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ് വി.എം.സലീമാണ് പിടിയിലായത്. കര്‍ണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നാണ് പേരാവൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. ഒളിവിലായിരുന്ന സലീം ഇവിടെയുള്ള ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ എണ്ണം ആറായി.

കഴിഞ്ഞ ജനുവരി 19നാണ് എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടി കൊലപ്പെടുത്തിയത്. വൈകുന്നേരം സുഹൃത്തിനെ പിന്നിലിരുത്തി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കണ്ണവത്തുവച്ച് കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ശ്യാമപ്രസാദ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അക്രമികള്‍ ശ്യാമപ്രസാദിനെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയത്.

ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ശ്യാമപ്രസാദ്. കൊലനടത്തിയവരെന്നു കരുതുന്ന നാലംഗ സംഘത്തെ സംഭവം നടന്ന അന്നു തന്നെ വയനാട് തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നുമുതല്‍ നാല് വരെ പ്രതികളായ മുഹമ്മദ്[ 35], സലീം[ 26],സമീര്‍[25], മുഹമ്മദ് ഹാഷീം [39], എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. പിന്നീട് അഞ്ചാം പ്രതി കൂത്തുപറമ്പ് നീര്‍വേലിയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായ ഫൈസല്‍ [24]നെയും പൊലീസ് പിടികൂടിയിരുന്നു.

Show More

Related Articles

Close
Close