ആന്ധ്രയിൽ വാഹനാപകടം: അഞ്ച് മലയാളികളുൾപ്പെടെ ആറു പേർ മരിച്ചു

acccആന്ധ്ര: ആന്ധ്രയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികളുൾപ്പെടെ ആറു പേർ മരിച്ചു. കാസർകോട് സ്വദേശി റോബിനും കുടുംബവും ഡ്രൈവറുമാണ് മരിച്ചത്. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് കോട്ടയത്തു നിന്നു മടങ്ങുമ്പോഴാണ് ദുരന്തം. റോബിന്റെ ഭാര്യ വീടായ പൂഞ്ഞാറിലായിരുന്നു മാമോദീസ.
പി.ഡി. റോബിൻ, ഭാര്യ ബിസ്മോൾ, നാലുമാസം പ്രായമുള്ള കുഞ്ഞ്, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ആന്ധ്രാ സ്വദേശിയായ ഡ്രൈവർ പവൻ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ ആന്ധ്രയിലെ പൊൻതുരുത്തിയിൽ കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്ര വഴി തെലങ്കാനയിലേക്ക് പോവുകയായിരുന്നു കുടുംബം. വർഷങ്ങളായി തെലങ്കാനയിലാണ് കുടുംബം താമസിക്കുന്നത്.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close