തെരുവില്‍ ഉറങ്ങിക്കിടന്നവര്‍ക്കുമേല്‍ കാര്‍ ഇടിച്ചു കയറി- രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

mumbai_accident3.jpg.image.784.410മുംബൈയിൽ തെരുവിൽ ഉറങ്ങിക്കിടന്നവരുടെമേൽ ആഡംബരക്കാർ പാഞ്ഞുകയറി അഞ്ചുപേർക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്.
മുഹമ്മദ് അലി റോഡിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. മുൻസിപ്പൽ കോൺട്രാക്ടറും ബിസിനസുകാരനുമായ അമിൻ ഖാന്റെ മെഴ്സിഡസ് ബെൻസാണ് അപകടത്തിനിടയാക്കിയത്.
പരുക്കേറ്റവരെ ബൈക്കുള ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കാറിന്റെ ഡ്രൈവർ ഓടിപ്പോയതായി പൊലീസ് അറിയിച്ചു.
ഇയാൾ മദ്യലഹരിയിലായിരുന്നതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close