ലൂസിഫറിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററില്‍ മാസ് ലുക്കില്‍ മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവ നായകന്‍ ടോവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തും. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്  ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി വരുന്ന സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്.  മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും.

Show More

Related Articles

Close
Close